നൈറ്റ് പാര്‍ട്ടിയില്‍ മദ്യപിച്ചു, മാക്‌സ്‌വെല്‍ ആശുപത്രിയില്‍

നൈറ്റ് പാര്‍ട്ടിയില്‍ മദ്യപിച്ചു, മാക്‌സ്‌വെല്‍ ആശുപത്രിയില്‍

ഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന നൈറ്റ് പാര്‍ട്ടിക്ക് പിന്നാലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നു. താരം ടീമിന്റെ പരിശീലന ക്യാമ്ബിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം രാത്രി അഡ്‌ലെയ്ഡില്‍ നടന്ന ഒരു രാത്രി പാര്‍ട്ടിയില്‍ താരം പങ്കെടുത്തിരുന്നു. സംഗീത പരിപാടിക്കിടെ താരം മദ്യപിച്ചു. പിന്നാലെ ആംബുലന്‍സെത്തി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്താണ് മാക്‌സ്‌വെല്ലിനു സംഭവിച്ച ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും വന്നിട്ടില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്ബരയാണ് ഇനി മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയന്‍ കുപ്പായത്തില്‍ ഇറങ്ങാനിരിക്കുന്ന മത്സരം. ഫെബ്രുവരി ഒന്‍പത് മുതലാണ് ടി20 പരമ്ബര.