ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി
സുൽത്താൻ ബത്തേരി: വീട്ടിൽ നിന്ന് വൻ മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചത്. ഇതോടെ ആന്‍റോ ജയിലിൽ തുടരും.
വ്യാഴാഴ്ചയാണ് ആന്‍റോയുടെ വയനാട്ടിലെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശ മദ്യവും 22 ലിറ്റർ വൈനും എക്സൈസ് പിടികൂടിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ആന്‍റോയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്യുകയുമായിരുന്നു. കൊച്ചിയിൽ നിന്നാണ് ആന്‍റോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധന നടത്തിയശേഷം ബത്തേരി കോടതിയിൽ ഹാജരാക്കുകയായിരുന്നു.