അറബൂട്ടാള് (തുടിമേളം)വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

അറബൂട്ടാള് (തുടിമേളം)വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
ആലപ്പുഴ: നാട്ടുകലാകാരകൂട്ടം സംസ്ഥാനസമിതിയും, ഉണർവ് നാടൻ കലാപഠനകേന്ദ്രവും സംയുക്തമായി സംഘെടുപ്പിച്ച ആയിരത്തോളം കലാകാരന്മാരെ പങ്കെടുപ്പിച്ചു നടത്തിയ അറബുട്ടാള് (തുടിമേളം)വേൾഡ് റെക്കോർഡ് പ്രോഗ്രാമിൽ പങ്കെടുത്ത ആലപ്പുഴ ജില്ലയിലെ നാട്ടുകലാകാരന്മാരുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നാട്ടുകലാകാരകൂട്ടം ആലപ്പുഴ ജില്ലാ പ്രസിഡന്റും ഇപ്റ്റയുടെ തലയാളുമായ സജീവ് കാട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, നാട്ടുകലാകാരകൂട്ടം സംസ്ഥാനരക്ഷാധികാരി  രമേശ്‌ കരിന്തലകൂട്ടം ഉദ്ഘാടനം ചെയ്തു.

നാട്ടുകലാകാരകൂട്ടം രക്ഷാധികാരി,രമേശ്‌ കരിന്തല കൂട്ടം യോഗം ഉദ്ഘാടനംചെയ്യുന്നു
നാട്ടുകലാകാരകൂട്ടം സംസ്ഥാന സെക്രെട്ടറി  ബൈജു തെയ്‌വമക്കൾ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സെക്രെട്ടറി ബൈജു തെയ്‌വമക്കൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു. 
ഫോക് ലോർഅക്കാദമി ഭരണസമിതിഅംഗം അഡ്വക്കേറ്റ് സുരേഷ് സോമ, നാട്ടുകലാകാരകൂട്ടം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി പാറക്കടവൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

 അരബുട്ടുള് വിൽപങ്കെടുത്ത കലാകാരന്മാർക്കുള്ള വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ്, നാട്ടുകലാകാരകൂട്ടം രക്ഷാധികാരി രമേശ്‌ കരിന്തലകൂട്ടം, സംസ്ഥാന സെക്രെട്ടറി ബൈജു തെയ് വമക്കൾ, ഫോക്ക്ലോർഅക്കാഡമി ഭരണസമിതിഅംഗം അഡ്വക്കേറ്റ് സുരേഷ് സോമ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി പാറക്കടവൻ, എന്നിവർ നിർവഹിച്ചു.

സംസ്ഥാനവൈസ് പ്രസിഡന്റ്‌ ബേബി പാറക്കടവൻ, പ്രശസ്ത താളവാദ്യകലാകാരൻ അജയ് ചേർത്തലക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു

ഫോക്ക് ലോർഅക്കാദമി ഭരണസമിതി അംഗം അഡ്വക്കേറ്റ് സുരേഷ് സോമ 

വിഷ്ണുഅശോകൻ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു

NKK ആലപ്പുഴ ജില്ലാസെക്രെട്ടറി സുമേഷ് നാരായണൻ സ്വാഗതവും അജയ് ചേർത്തല നന്ദിയും പറഞ്ഞു.