പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ല: അമിത് ഷാ
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കേന്ദ്രത്തിന് മാത്രമാണ് പൗരത്വം സംബന്ധിച്ച അധികാരം ഉള്ളത്. അതിനാല്‍ തന്നെ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് സ്വീകരിക്കുന്നത്. ജില്ലാ കലക്ടര്‍മാര്‍ക്കാണ് നടത്തിപ്പ് ചുമതല. അപേക്ഷകരുമായി അഭിമുഖം നടത്തുന്നത് കേന്ദ്രമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമം നടപ്പിലാക്കാതിരിക്കാന്‍ അവകാശമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇപ്പോഴുള്ള പ്രതിഷേധം തിരഞ്ഞെടുപ്പ് അജണ്ട മാത്രമാണെന്നും തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും സഹകരിക്കുമെന്ന് ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.