തൂക്കവഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു

തൂക്കവഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു

ത്തനംതിട്ട: ഏഴംകുളം ദേവീക്ഷേത്രത്തിലെ നേർച്ച വഴിപാടായ വില്ല് വണ്ടിയിലെ തൂക്കത്തിനിടെ  വില്ലില്‍ തൂങ്ങിക്കിടക്കുന്ന ആളില്‍ നിന്നും കുട്ടി താഴെ വീണു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ നടപടി യെടുക്കാൻ നിർദ്ദേശിച്ച്‌ ഉത്തരവിട്ടു. ജില്ലാ ശിശുസംരക്ഷണ സമിതിയോടാണ് നിലവില്‍ സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസിനും നിർദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ ഉത്സവത്തിൻ്റെ ഭാഗമായി തൂക്കം വഴിപാട് നടന്നത്.

തൂക്കുവഴിപാടിന്റെ രണ്ടാംദിവസം രാത്രിയായിരുന്നു അപകടം. എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് തൂക്കക്കാരന്റെ കൈയ്യില്‍ നിന്നും നിലത്ത് വീണത്. പത്തടി അധികം ഉയരത്തില്‍ നിന്നാണ് കുഞ്ഞ് വീണത്. അപകടത്തില്‍ കുഞ്ഞിന്റെ ഒരു കൈയ്ക്ക് ഒടിവുണ്ട്. മറ്റ് ഗുരുതരമായ പരിക്കുകളൊന്നും കുഞ്ഞിന് ഇല്ലെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം. സി.ടി സ്കാൻ ഫലം തൃപ്തികരമാണെന്നും എം.ആർ.ഐ ഫലം പുറത്തുവരാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

രക്ഷിതാക്കളടക്കം ആരും വിഷയത്തില്‍ പരാതി സമർപ്പിക്കാതിരുന്നതിനാല്‍ വിഷയത്തില്‍ പോലീസ് ഇടപെട്ടിരുന്നില്ല.