അഭയാര്‍ഥി ക്യാമ്ബിനു നേരേയുള്ള വ്യോമാക്രമണം : ദാരുണമായ തെറ്റുപറ്റിയെന്ന് നെതന്യാഹു

അഭയാര്‍ഥി ക്യാമ്ബിനു നേരേയുള്ള വ്യോമാക്രമണം : ദാരുണമായ തെറ്റുപറ്റിയെന്ന്  നെതന്യാഹു

ഗാസയിലെ അഭയാര്‍ഥി ക്യാമ്ബിനു നേരേയുള്ള വ്യോമാക്രമണം തെറ്റായിരുന്നെന്ന് സമ്മതിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

കഴിഞ്ഞ ദിവസം റഫായിലെ തെക്കന്‍ ഗാസ സിറ്റിയിലുള്ള അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കേയാണ് നെതന്യാഹു ദാരുണമായ തെറ്റ് സംഭവിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

നിരപരാധികളായ സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞ ദിവസം വലിയ ഒരു തെറ്റ് സംഭവിച്ചിരിക്കുന്നുവെന്ന് നെതന്യാഹു തിങ്കളാഴ്ച ഇസ്രയേല്‍ പാര്‍ലമെന്റില്‍ സമ്മതിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭയാര്‍ഥികളായി ആയിരക്കണക്കിന് പലസ്തീനികള്‍ കഴിയുന്ന ടാല്‍ അസ്-സുല്‍ത്താനിലെ ക്യാപുകള്‍ക്ക് നേരെയാണ് കടുത്ത ആക്രമണം ഉണ്ടായത്.