തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് പരാതി: തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് പരാതി: തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍
ത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ.
മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കളക്ടറുടെ നിർദേശം.
യുഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി. സർക്കാർ സംവിധാനങ്ങള്‍ തോമസ് ഐസക് ദുരുപയോഗം ചെയ്യുന്നെന്നായിരുന്നു യുഡിഎഫിന്റെ പരാതി. സർക്കാർ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായും യുഡിഎഫ് ആരോപിച്ചിരുന്നു.