പ്രചാരണത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം; പി.സി.ജോര്‍ജിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

പ്രചാരണത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം; പി.സി.ജോര്‍ജിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തി‌യെന്ന പരാതിയില്‍ മുൻ എംഎല്‍എ പി.സി.ജോർജിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു.

എംഎസ്‌എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്‍റെ പരാതിയിലാണ് കമ്മീഷൻ കേസ് എടുത്തത്. ഒരു പ്രദേശത്തെ മനുഷ്യരെ അപമാനിക്കുന്ന വിധമുള്ള പ്രസംഗം അംഗീകാരിക്കാൻ കഴിയില്ലെന്നും മാഹിയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ച പി.സി.ജോർജ് തന്‍റെ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

മാഹിയിലെ സ്ത്രീകള്‍ മോശക്കാരായിരുന്നു. മാഹിയിലെ റോഡുകളിലൂടെ രാത്രികാലങ്ങളില്‍ നടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പി.സി.ജോർജ് പറഞ്ഞു എന്ന് ആരോപിച്ചാണ് റുമൈസ റഫീഖ് പരാതിനല്‍കി‌യത്.