മുഖ്യമന്ത്രി ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് രാത്രി മുഖ്യമന്ത്രി പുറപ്പെടും. 10 ദിവസം നീളുന്ന തുടര്‍ ചികിത്സയ്ക്കായാണ് യാത്ര. ദുബായ് വഴിയായിരിക്കും അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്.
നേരത്തെയും മുഖ്യമന്ത്രി അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അതിന്റെ തുടര്‍ ചികിത്സക്കായാണ് ഇപ്പോഴത്തെ യാത്ര. യാത്രയുടെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പ് 2018 സെപ്റ്റംബറിലും 2022 ജനുവരിയിലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു.