ജയ്ശ്രീറാം പറഞ്ഞില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ന് ഇന്ത്യ : ടി പത്മനാഭന്‍

ജയ്ശ്രീറാം പറഞ്ഞില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ന് ഇന്ത്യ : ടി പത്മനാഭന്‍

ശ്രീരാമന്റെ പേര് വില്‍പ്പന ചരക്കാക്കിയെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. ജയ്ശ്രീറാം പറഞ്ഞില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറി.ലോക്‌സഭ തെരഞ്ഞെടുപ്പിലെ തുറുപ്പ് ശീട്ടാക്കി ശ്രീരാമനെയും അയോധ്യയെയും മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിഷ്ഠാ ദിനത്തില്‍ അയോധ്യ കേസ് വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലെ അംഗങ്ങളായ നാല് പേര്‍ പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കും. 2019 ല്‍ വിധി പുറപ്പെടുവിച്ച ബെഞ്ചിലെ നിലവിലെ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിനെ കൂടാതെ മുന്‍ ചീഫ് ജസ്റ്റിസ്മാരായ രഞ്ജന്‍ ഗൊഗോയ്, എസ് എ ബോബ്ഡെ, മുന്‍ ജഡ്ജി എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ പങ്കെടുക്കില്ല.