മെത്രാപ്പോലീത്തയുടെ അരമനയില്‍ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണി: നാല് പേര്‍ക്കെതിരെ കേസ്

മെത്രാപ്പോലീത്തയുടെ അരമനയില്‍ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണി: നാല് പേര്‍ക്കെതിരെ കേസ്

ത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്ബനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണി.മെത്രാപ്പോലീത്തയുടെ അരമനയില്‍ അതിക്രമിച്ച്‌ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. സഭയുടെ കോളജുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അതിക്രമം. മെത്രാപ്പോലീത്തയുടെ പരാതിയില്‍ അടൂര്‍ പൊലീസ് നാല് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.