'കിഷോരി ഭയ്യ, നിങ്ങള്‍ ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; സ്മൃതി ഇറാനിയെ തോല്‍പിച്ച കെ.എല്‍ ശര്‍മയെ അഭിനന്ദിച്ച്‌ പ്രിയങ്കയുടെ ട്വീറ്റ്

'കിഷോരി ഭയ്യ, നിങ്ങള്‍ ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; സ്മൃതി ഇറാനിയെ തോല്‍പിച്ച കെ.എല്‍ ശര്‍മയെ അഭിനന്ദിച്ച്‌ പ്രിയങ്കയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തോല്‍പ്പിച്ച കിഷോരി ലാല്‍ ശർമയെ അഭിനന്ദിച്ച്‌ പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്.

‘കിഷോരി ഭയ്യ, എനിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല, നിങ്ങള്‍ വിജയിക്കുമെന്ന് തുടക്കം മുതല്‍ എനിക്ക് ഉറപ്പുണ്ടായിരുന്നു. നിങ്ങളെയും അമേഠിയിലെ എന്റെ സഹോദരീ സഹോദരൻമാരെയും ഞാൻ ഹൃദംഗമമായി അഭിനന്ദിക്കുന്നു’-പ്രിയങ്ക ട്വീറ്റ് ചെയ്തു.

അമേഠിയില്‍ കിഷോരി ലാല്‍ ശർമ 90,000ല്‍ അധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ അമേഠിയില്‍ കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്ന നേതാവാണ് കെ.എല്‍ ശർമ. അമേഠിയില്‍നിന്ന് രാഹുല്‍ പേടിച്ചോടിയെന്ന് പറഞ്ഞ സ്മൃതി ഇറാനി കിഷോരി ലാലിനെ ഗാന്ധി കുടുംബത്തിന്റെ പാവയെന്ന് പരിഹസിച്ചതിന് മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്