നാട്യശാസ്ത്രാധിഷ്ടിത അഭിനയക്കളരി 

നാട്യശാസ്ത്രാധിഷ്ടിത അഭിനയക്കളരി 

വൈക്കം തിരുനാൾ തീയേറ്ററും തിരുച്ചിത്ര വിഷ്വൽ മീഡിയയും വെള്ളൂരിലെ പ്രണയകുളം മെഡിറ്റേഷൻ സെന്ററിൽ  സംഘടിപ്പിച്ച നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടുദിവസത്തെ അഭിനയപരിശീലനം വിജയമായി.

അഭിനയക്കളരിയുടെ വിജയത്തിന്റെ പ്രധാനകാരണം കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പങ്കെടുത്ത അഭിനേതാക്കളുടെ അർപ്പണമനോഭാവവും 
അച്ചടക്കവും ആത്മാർത്ഥതയും കൃത്യനിഷ്ഠയുമാണന്ന് വൈക്കം തിരുനാൾ തീയേറ്ററിനും 
തിരുച്ചിത്ര വിഷ്വൽ മീഡിയക്കും വേണ്ടി ജോൺ ടി വേക്കൻ പറഞ്ഞു .

പ്രസ്തുത അഭിനയക്കളരിയുടെ വിവരം അറിഞ്ഞതുമുതൽ ഇപ്പൊഴും നിരവധി അഭിനേതാക്കൾ, കലാകാരന്മാർ, അഭിനയകല ആസ്വദിക്കുന്നവർ, അഭ്യുദയകാംക്ഷികൾ, മാധ്യമ പ്രവർത്തകർ, സ്ഥാപനങ്ങൾ അങ്ങനെ നിരവധിപേർ പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും നല്കി.


കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശങ്ങളിൽനിന്നും നിരവധി അന്വേഷണങ്ങളുണ്ടായി. ഇത്തരത്തിലുള്ള അഭിനയപരിശീലനത്തിന്റെ പ്രസക്തിയും പ്രാധാന്യവുമാണ് അതിന്റെ കാരണമെന്ന് കരുതുന്നു. ഒടുവിൽ, അഡ്മിഷൻ നിർത്തിവെക്കാൻ തീരുമാനിച്ചപ്പൊഴും പങ്കെടുക്കാൻ താല്പര്യമുള്ളവർ വിളിച്ചുകൊണ്ടേയിരുന്നു.  പ്രസ്തുത കളരി തുടർന്നും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. താല്പര്യമുള്ളവർക്ക് 9400532481 എന്ന വാട്സാപ്പ് നമ്പറിൽ മെസേജ് അയക്കാം...