'ഇന്ത്യ' മുന്നണിയെ നയിക്കാന്‍ ഖാര്‍ഗെ

'ഇന്ത്യ' മുന്നണിയെ നയിക്കാന്‍ ഖാര്‍ഗെ

ല്‍ഹി:  ഇന്ത്യ മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു.

ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദവിക്കായി രംഗത്ത് ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് തന്നെ ഈ സ്ഥാനത്തേക്ക് വരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തിയായെങ്കിലും മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റ് വിഭജനം അടക്കമുള്ള തര്‍ക്കങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സീറ്റുകളില്‍ ഒന്നുപോലും പങ്കിടാൻ കോണ്‍ഗ്രസ് വിസമ്മതിച്ചത് സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ബന്ധം പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഡല്‍ഹിയില്‍ നാല് സീറ്റും പഞ്ചാബില്‍ ഏഴ് സീറ്റും വേണമെന്ന കോണ്‍ഗ്രസ് ആവശ്യം പാലിക്കാൻ ആം ആദ്മി പാര്‍ട്ടി തയ്യാറായിട്ടില്ല. ഡല്‍ഹിയിലും പഞ്ചാബിലും ഭരണകക്ഷിയായ എഎപിക്ക് സീറ്റുകളുടെ വലിയ വിഹിതം വേണമെന്നാണ് ആവശ്യം.