കാറിൽ സ്വിമ്മിങ് പൂൾ: സഞ്ജു ടെക്കിക്കെതിരെ കർശന നടപടി വേണം: ഹൈക്കോടതി

കാറിൽ സ്വിമ്മിങ് പൂൾ: സഞ്ജു ടെക്കിക്കെതിരെ കർശന നടപടി വേണം: ഹൈക്കോടതി

കൊച്ചി: പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കാനും കോടതി പറഞ്ഞു.

ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണം. മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാമെന്നും കോടതി സർക്കാരിനെ അറിയിച്ചു.