ഇന്ത്യയിലെ ആദ്യത്തെ AI സിനിമ; 'മോണിക്ക ഒരു എ ഐ സ്റ്റോറി'യുടെ റിലീസ് നീട്ടി

ഇന്ത്യയിലെ ആദ്യത്തെ AI സിനിമ; 'മോണിക്ക ഒരു എ ഐ സ്റ്റോറി'യുടെ റിലീസ് നീട്ടി

ന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സിനിമയെന്ന് ഇന്ത്യ ഗവണ്‍മെന്റിന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ മോണിക്ക ഒരു എ ഐ സ്റ്റോറി ജൂണ്‍ 21ന് കേരളത്തിലെ തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തും.

നേരത്തെ മെയ് 31നായിരുന്നു റീലീസ്‌ സംബന്ധിച്ച തീരുമാനം. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രദർശനം ജൂണ്‍ 21ലേക്ക് മാറ്റിയിരിക്കുകയാണ്.

ഹൈപ്പർ ആക്റ്റീവായ സ്വരൂപ് എന്ന കുട്ടി സ്‌കൂളിലും വീട്ടിലും അയല്‍വാസികള്‍ക്കിടയിലും സൃഷ്ടിക്കുന്ന അലോസരങ്ങളും പ്രശ്‍നങ്ങളും ആ കുട്ടിയുടെ അസുഖം മൂലമാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നില്ല. ചെറിയ കുട്ടിയായിരിക്കുമ്ബോള്‍ ഉചിതമായ സമയത്തു ചികിത്സ നല്‍കാത്തതിനെ തുടർന്ന് നാല്പത്തി ഒന്നാം വയസ്സിലും അതിന്റെ പ്രശ്നങ്ങള്‍ തനിക്കുണ്ടെന്ന് തുറന്നു പറഞ്ഞ നടന്റെ അവസ്ഥ ഇന്ന് പലരും നേരിടുന്ന പ്രശ്നം തന്നെയാണ്. മോണിക്ക ഒരു എ ഐ സ്റ്റോറി ഹൈപ്പർ ആക്റ്റീവ് ആയ കുട്ടിയുടെ മനോനിലയെ ശാസ്ത്രീയമായി പരിശോധിക്കുന്നു.

മാളികപ്പുറം എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീപത് ആണ് സ്വരൂപ് എന്ന കുട്ടിയെ അവതരിപ്പിക്കുന്നത്. മാന്ത്രികനായ മോട്ടിവേറ്ററായി ഗോപിനാഥ് മുതുകാടും എ ഐ ആയി അമേരിക്കൻ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ് അപർണ മള്‍ബറിയും അഭിനയിക്കുന്നു.