ലൈംഗിക പീഡനക്കേസ്; പ്രജ്വൽ 30ന് ബാംഗ്ലുരിലെത്തുമെന്ന് വിവരം

ലൈംഗിക പീഡനക്കേസ്; പ്രജ്വൽ 30ന് ബാംഗ്ലുരിലെത്തുമെന്ന് വിവരം

ബംഗളൂരു: ലൈഗീക പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണ ജർമനിയിലെ മ്യൂണിക്കിൽ നിന്ന് ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി റിപ്പോർട്ട്‌. മെയ് 30-ാം തിയതി ഉച്ചക്ക് 12:30ന് മ്യൂണിക്കിൽ നിന്നുള്ള ലുഫ്താൻസ എയർ വിമാന ടിക്കറ്റാണ് പ്രജ്വൽ ബുക്ക് ചെയ്തതിരിക്കുന്നത്.

മെയ് 31- പുലർച്ചെ 12:00 ഓടുകൂടി പ്രജ്വൽ ബംഗളൂരുവിൽ എത്തിയേക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നുള്ള വിവരം. വിമാനത്താവളത്തത്തിലെത്തിയാൽ ഉടൻ അറസ്റ്റുണ്ടാകും.

കർണാടകയിലെ ഹാസനിലെ ബി,ജെ.പി സ്ഥാനാർത്ഥിയായ പ്രജ്വലിനെതിരെ നിലവിൽ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്.

മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തിൽ പ്രജ്വൽ പ്രത്യക്ഷപ്പെട്ടിരുന്നു.