കേജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി

കേജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി

ല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി.

അറസ്റ്റിനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റിയതാണ്. അതിനാല്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയില്ല. സ്ഥിരം ജാമ്യം വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു.

കേജ്‌രിവാള്‍ ജൂണ്‍ രണ്ടിന് തന്നെ എത്തി തീഹാര്‍ ജയിലില്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യം ഒരാഴ്ചത്തേക്കു കൂടി നീട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. പെറ്റ് സ്കാനുള്‍പ്പെടെയുള്ള പരിശോധന നടത്തേണ്ടതുള്ളതിനാലാണ് ജാമ്യം ആവശ്യപ്പെടുന്നതെന്നാണ് ഹർജിയില്‍ പറഞ്ഞത്.

മദ്യനയക്കേസില്‍ അറസ്റ്റിലായി 50 ദിവസം ജയിലില്‍ കഴിഞ്ഞ കേജ്‌രിവാളിന് മേയ് 11നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.