കോഴിക്കോട് നിന്നുള്ള മുംബൈ സർവ്വീസ് അവസാനിപ്പിച്ച് എയർ ഇന്ത്യ

കോഴിക്കോട് നിന്നുള്ള മുംബൈ സർവ്വീസ് അവസാനിപ്പിച്ച് എയർ ഇന്ത്യ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ ശേഷിക്കുന്ന മുംബൈ സർവ്വീസും അവസാനിപ്പിച്ച് എയർ ഇന്ത്യ. 1988ൽ കോഴിക്കോട് വിമാനത്താവളത്തിന്റെ തുടക്കത്തിലേ ആരംഭിച്ച് 36 വർഷമായി തുടരുന്ന മുംബൈ സർവ്വീസ് ആണ് നിർത്തുന്നത്.

ഇതോടെ എയർ ഇന്ത്യ പൂർണമായും കരിപ്പൂർ വിടും. ഇനി എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവ്വീസുകൾ മാത്രമാകും ഇവിടെ ഉണ്ടാകുക. ഇതുസംബന്ധിച്ച എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ജൂൺ 14 വരെ മാത്രമാണ് ടിക്കറ്റ് ബുക്കിങ് ഉള്ളത്. എയർ ഇന്ത്യ നേരത്തേ ഡൽഹി സർവ്വീസ് നിർത്തിയിരുന്നു. മാസങ്ങൾക്കു മുൻപ് ദുബായ്, ഷാർജ സർവീസുകളും നിർത്തി.

കോഴിക്കോടുമായി ബന്ധമുള്ള ശേഷിക്കുന്ന സർവ്വീസ് മുംബൈ മാത്രമാണ്. എയർ ഇന്ത്യ നിർത്തുന്ന സർവ്വീസുകൾക്കു പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ആരംഭിച്ചിട്ടില്ല. എയർ ഇന്ത്യ നിർത്തുന്നതോടെ ജൂൺ 15 മുതൽ കോഴിക്കോട്–മുംബൈ സെക്ടറിൽ നേരിട്ടുള്ള സർവ്വീസ് ഇൻഡിഗോയുടേതു മാത്രമാകും.