ഗസയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഗസയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

സ: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിരൂക്ഷ ആക്രമണം ഉടൻ അവസാനിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

എന്നാല്‍ പലസ്തീന് മുകളില്‍ ഹമാസിനുള്ള നിയന്ത്രണം അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗസയില്‍ തീവ്ര പോരാട്ടം അവസാനിച്ചാല്‍ ഇസ്രായേല്‍ സൈന്യത്തെ കൂടുതലായി ലെബനൻ അതിർത്തിയില്‍ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ്റെ പിന്തുണയോടെ ഹിസ്‌ബുള്ള നടത്തുന്ന ആക്രമണങ്ങളെ തടയുകയാണ് ഇസ്രയേലിൻ്റെ ലക്ഷ്യം. പ്രദേശത്ത് സുരക്ഷയുറപ്പാക്കി, പലായനം ചെയ്തവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രപരമായി ഇക്കാര്യം ചെയ്യാനാവുമെങ്കില്‍ അങ്ങനെ ചെയ്യും. അല്ലെങ്കില്‍ മറ്റ് വഴി തേടും. എങ്ങനെയായാലും ഇവിടെ നിന്ന് ഓടിപ്പോയവരെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലെബനൻ അതിർത്തിയിലെ ഇസ്രയേലി നഗരങ്ങള്‍ ശക്തമായ ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. എപ്പോഴാണ് ഗസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന അതിശക്തമായ ആക്രമണം അവസാനിപ്പിക്കുകയെന്ന ചോദ്യത്തോടായിരുന്നു വളരെ അടുത്ത് എന്ന് നെതന്യാഹു മറുപടി നല്‍കിയത്.