ശ്രീലങ്കയില്‍ പൊതുമാപ്പ് :1000-ലധികം കുറ്റവാളികള്‍ക്ക് ക്രിസ്മസിന് ജയില്‍മോചനം

ശ്രീലങ്കയില്‍ പൊതുമാപ്പ് :1000-ലധികം കുറ്റവാളികള്‍ക്ക് ക്രിസ്മസിന് ജയില്‍മോചനം

കൊളംബോ: ക്രിസ്മസ് പ്രമാണിച്ച്‌ രാജ്യത്തുടനീളമുള്ള ജയിലുകളില്‍ നിന്ന് 1,000-ലധികം പ്രതികള്‍ക്ക് പൊതുമാപ്പ് നല്‍കി മോചിപ്പിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ അറിയിച്ചു.

കുടിശ്ശിക പിഴ അടക്കാനാവാതെ ജയിലിലടക്കപ്പെട്ടവരെയാണ് മോചിപ്പിച്ചിരിക്കുന്നതെന്ന് ജയില്‍ കമ്മീഷണര്‍ ഗാമിനി ദിസനായകെ പറഞ്ഞു.

തിങ്കളാഴ്ച മോചിപ്പിച്ച 1,004 പേരില്‍ ശ്രീലങ്കൻ പൗരന്മാരും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ച നീണ്ടു നിന്ന സൈനിക പിന്തുണയോടെ മയക്കുമരുന്ന് വിരുദ്ധ ഡ്രൈവിംഗില്‍ 15,000 ത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ് തലേന്നാണീ മയക്കുമരുന്നുവേട്ട നിര്‍ത്തിവെച്ചത്.