ഇരട്ടചക്രവാതച്ചുഴി:വരുംദിവസങ്ങളില്‍ വ്യാപക മഴ

ഇരട്ടചക്രവാതച്ചുഴി:വരുംദിവസങ്ങളില്‍ വ്യാപക മഴ

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും വെള്ളി, ശനി ദിവസങ്ങളില്‍ വ്യാപക മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. വെള്ളി, ശനി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായും റായലസീമക്ക് മുകളിലായുമാണ് രണ്ടു ചക്രവാതച്ചുഴികള്‍ സ്ഥിതി ചെയ്യുന്നത്. ജൂണ്‍ 21,22 തീയതികളില്‍ കേരളാ തീരത്ത് പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇതിന്റെയെല്ലാം ഫലമായി ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.