സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും: കേരളത്തില്‍ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാര്‍:
![സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും: കേരളത്തില്‍ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാര്‍:](https://worldmalayaleevoice.com/uploads/images/202406/image_870x_66658d834733d.jpg)
ന്യൂഡൽഹി: കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാള്‍ കൂടി മൂന്നാം മോദി സർക്കാരിലേക്ക്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും.
നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയില്‍ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച മുതല്‍ ബിജെപിയില്‍ പ്രവർത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനല്‍ ചർച്ചകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്.