പൊന്നമ്ബലമേട്ടില്‍ മകര ജ്യോതി ദര്‍ശിച്ച്‌ ഭക്ത ലക്ഷങ്ങള്‍

പൊന്നമ്ബലമേട്ടില്‍ മകര ജ്യോതി ദര്‍ശിച്ച്‌ ഭക്ത ലക്ഷങ്ങള്‍

ശബരിമല: പൊന്നമ്ബലമേട്ടില്‍ മകര ജ്യോതി ദർശിച്ച് ഭക്ത ലക്ഷങ്ങൾ . മകര ജ്യോതി തെളിഞ്ഞതോടെ സന്നിധാനം ശരണമന്ത്രങ്ങളാല്‍ മുഖരിതമായി.

ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകുന്നേരം ആറെടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. 6.15 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലില്‍ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന.

തൊട്ടുപിന്നാലെ പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനത്തുനിന്നും ശരണം വിളികള്‍ ഉയര്‍ന്നു മുഴങ്ങി.