ഫൊക്കാന- ന്യൂയോർക് റീജിയൻ 3 ഭരണസമിതിയുടെ പ്രവർത്തന ഉൽഘാടനം സെപ്റ്റംബർ 20 ഞായറാഴ്ച വൈകിട്ട്
ഫൊക്കാനയുടെ പ്രവർത്തനപന്ഥാവിൽ എന്നും മികച്ച സംഭാവനകൾ നൽകുന്ന വിഭാഗമാണ് റീജിയൻ 3. അപ്സ്റ്റേറ്റു ന്യൂയോർക്കിലുള്ള പത്തിലധികം അംഗ സംഘടനകനകളാണ് റീജിയൻ 3 യിൽ പ്രവർത്തനമികവേകുന്നത്. റീജിണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷ് പുളിക്കത്തൊടിയോടൊപ്പം, റീജിയണൽ ചുമതലക്കായി റോയ് ആന്റണി സെക്രട്ടറി, നോഹ ജോർജ് ട്രെഷറർ, ലിജോ ജോൺ ഇവന്റ് കോർഡിനേറ്റർ, സുനിൽ എണ്ണശ്ശേരിൽ ജോയിന്റ് സെക്രട്ടറി, ജെയിംസ് ഇളംപുരയിടത്തിൽ ജോയിന്റ് ട്രെഷറർ, അരുൺ ജോയ് യൂത്ത് കോഓർഡിനേറ്റർ, അഞ്ജന പ്രദീപ് വിമൻസ് ഫോറം ചെയർ, സ്റ്റെഫി സെബാസ്റ്റ്യൻ വിമൻസ് ഫോറം സെക്രട്ടറി, കമ്മിറ്റി മെംബേർസ് ആയി സുരേന്ദ്രൻ നായർ, ജോൺ തോമസ്, മാത്യു ജോസഫ്, മണികണ്ഠൻ പദ്മനാഭൻ എന്നിവരും പ്രവർത്തിക്കുന്നു.
റീജിയൻ 3 ഉൽഘാടന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്റ് അഭിലാഷ് പുളിക്കത്തൊടി, സെക്രട്ടറി റോയ് ആന്റണി, ട്രെഷറർ നോഹ ജോർജ് എന്നിവർ അറിയിച്ചു.