എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Aug 25, 2026 - 14:14
 0  0
എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജാതി മത ചിന്തകൾക്കതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ആശംസ നേർന്നുകൊണ്ടുള്ള സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതിജീവനത്തിന് പ്രേരണ നൽകുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധിഘട്ടങ്ങളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങളിൽനിന്ന് കേരളം പൂർണമായി മുക്തമായിട്ടില്ല. എന്നാൽ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ഓരോ ആഘോഷങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു