മദ്യം വാങ്ങുന്നതിന് കുറഞ്ഞ പ്രായപരിധി 23 വയസ്: മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ചേ മദ്യം നൽകാവൂ’; കര്‍ശന നിര്‍ദ്ദേശവുമായി മന്ത്രി ലിജു
മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി നിര്‍ദ്ദേശം നൽകിയത്.
മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണെന്നും ഈ നിബന്ധന കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ ഇത്തരം നിയമലംഘനം നടന്നതാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കേണ്ടത് ബാർ ലൈസൻസികളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ പ്രാബല്യത്തിൽ വരുമെന്ന് എം. ലിജു വ്യക്തമാക്കി. ഇക്കാര്യം ഹൈക്കോടതിയെയും സർക്കാർ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും യുഡിഎഫ് സർക്കാരിന്റെ മദ്യനയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.