*ഇലകൾ പച്ച.. പൂക്കൾ മഞ്ഞ..*: കവിത, ജോൺ വറുഗീസ്

*ഇലകൾ പച്ച.. പൂക്കൾ മഞ്ഞ..*: കവിത,  ജോൺ വറുഗീസ്
ർക്കുന്നില്ലേ..
ഓറഞ്ചു റോസാ...
ഇലകൾ പച്ച
പൂക്കൾ മഞ്ഞ
ഓടി വന്നൊരു പൂക്കാലം 
ഓമനിച്ചൊരു പൂത്താലം.
    
നിറങ്ങളേഴും മിഴിനിറച്ച
തരള കൗമാരം
കിഴക്കുണരും മുൻപേ
സൂര്യൻ
തലയ്ക്കുദിച്ചൊരു കാലം
കറുത്ത വാവുകൾ
കാഴ്ച കെടുത്തിയ
തളർന്ന യൗവ്വന
സ്വപ്‌നങ്ങൾ
മദിച്ച കൊമ്പൻ
തകർത്തെറിഞ്ഞൊരു
തിടമ്പുയർത്തിയ
മോഹങ്ങൾ
   
ആളുമരങ്ങുമൊഴിഞ്ഞൊരു കോണിലെ
ആരവമില്ലാത്ത
പാഴ്ത്തറയിൽ
ആടി മടുത്തൊരു
വേഷമഴിച്ചി-
ട്ടാരോടുമൊന്നുമുരിയാടാതെ
ആൽത്തറ തിങ്ങുമൊ-
രാലിനെ കാണാതെ
ആമ്പൽ കുളത്തിന്റെ
ചെമ്പക ചോട്ടിലെ
വീണു കിടക്കുമിലകളും
പൂക്കളും നോക്കാതെ
കണ്ണടച്ചാദിമന്ത്രാക്ഷര
ക്കൂട്ടഴിച്ചു
കൂരിരുൾ കൊണ്ടു
ജപിച്ചടുക്കി
ഓർമ്മപ്പടവുകൾ
ഓരോന്നിറങ്ങി
പുണ്യ ജന്മ ജല
സ്നാനം കൊണ്ട്...
ജലാകാരമായ്..
ജല വർണ്ണമായ്..
സ്വർണ്ണമരാളങ്ങൾ
തേടിയെത്തുന്ന
പൊന്മാനുകളേ...
നിങ്ങൾക്കീ അഴിഞ്ഞ
കച്ചയിലെ
രക്ത വർണ്ണങ്ങളും
അഴകിയ കണ്ണിലെ
കറുപ്പും..
ക്രൗഞ്ചങ്ങളേ...
മിഥുന രാവിനു മുൻപേ
പിരിഞ്ഞു പോയ
പ്രണയത്തിനിതാ..
നിറങ്ങളഞ്ചും...
എന്റെ.....
നീലാകാശവും.
      ജോൺ വറുഗീസ്