'രാജ്ഭവനിലേക്ക് വരൂ, പറയാനുള്ളത് നേരിട്ട് പറയാം': മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

'രാജ്ഭവനിലേക്ക് വരൂ, പറയാനുള്ളത് നേരിട്ട് പറയാം': മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച്‌ ഗവര്‍ണര്‍. മുഖ്യമന്ത്രി നേരിട്ട് സംസാരിക്കാൻ തയ്യാറാകണം. മാധ്യമങ്ങളിലൂടെ സംസാരിക്കരുത്.

രാജ്ഭവനിലെത്തി ബില്ലുകളുടെയും ഓര്‍ഡിനൻസുകളുടെയും അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തണമെന്നും ആരിഫ് മുഹമ്മദ് ഖാൻ.

തനിക്ക് ആരോടും മുൻവിധിയില്ല. പറയേണ്ടത് നേരിട്ട് പറയുക. മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ടതില്ല. നിയമസഭ ബില്ലുകളില്‍ ഒപ്പിടാം, പക്ഷേ സാഹചര്യവും ആവശ്യകതതയും എന്തെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. സുപ്രീംകോടതി വിധിക്ക് പിന്നാലെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാൻ നടപടി തുടങ്ങി. സര്‍ക്കാരില്‍ നിന്ന് ഉപദേശം തേടുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ ഇനി സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.