എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2 വിമാനങ്ങള്‍ റദ്ദാക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2 വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് : എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് – ദമാം വിമാനം റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിച്ചു

രാത്രി 11.20നുള്ള കോഴിക്കോട്- ബെംഗളൂരു വിമാനവും റദ്ദാക്കി. ജീവനക്കാരുടെ കുറവാണ് കാരണം.

കഴിഞ്ഞ ആഴ്ച ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് മുടങ്ങിയിരുന്നു. ഇത് 100 കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു.