എമിറേറ്റ്സ് വിമാനക്കമ്ബനി വൻ റിക്രൂട്ട്മെന്റിന്

എമിറേറ്റ്സ് വിമാനക്കമ്ബനി വൻ റിക്രൂട്ട്മെന്റിന്

ദുബൈയുടെ എമിറേറ്റ്സ് വിമാനക്കമ്ബനി വൻ റിക്രൂട്ട്മെന്റിന് ഒരുങ്ങുന്നു. ഈവര്‍ഷം 5,000 ക്യാബിൻ ക്രൂ അംഗങ്ങളെ പുതുതായി നിയമിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭിമുഖം നടത്തുമെന്ന് കമ്ബനി അറിയിച്ചു.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിലെ 460 നഗരങ്ങളിലാണ് എമിറേറ്റ്സ് റിക്രൂട്ട്മെൻറ് നടപടികള്‍ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും അഭിമുഖം പ്രതീക്ഷിക്കാം. ഈവര്‍ഷം പകുതിയോടെ എയര്‍ബസ് 350 വിമാനങ്ങളും അടുത്ത വര്‍ഷം ബോയിങ് 777-എക്സ് വിമാനങ്ങളും സര്‍വീസ് തുടങ്ങാനിരിക്കെയാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്യാബിൻ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്.

കൂടുതല്‍ തൊഴില്‍ പരിചയമുള്ളവരേക്കാള്‍ പുതുതായി ബിരുദം പൂര്‍ത്തിയവര്‍ക്കാണ് അവസരം ലഭിക്കുക. ഇൻറണ്‍ഷിപ്പോ പാര്‍ട്ടൈം ജോലി ചെയ്ത് പരിചയമോ ഉള്ളവര്‍ക്ക് മുൻഗണന ലഭിക്കും. ഒരു വര്‍ഷം ഹോസ്പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വീസ് രംഗങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് പരിഗണന നല്‍കുമെന്ന് എമിറ്റേറ്സ് അറിയിച്ചു