എയര്‍ ഇന്ത്യയ്ക്ക് 100 പുതിയ വിമാനങ്ങളും 1250 പുതിയ ജീവനക്കാരും

എയര്‍ ഇന്ത്യയ്ക്ക് 100 പുതിയ വിമാനങ്ങളും  1250 പുതിയ ജീവനക്കാരും

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ പുതിയതായി വാങ്ങുന്ന 100 വിമാനങ്ങള്‍ ഉടൻ എത്തും. ഇതോടെ ഗള്‍ഫിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.

ഇന്ത്യയില്‍നിന്ന് ഗള്‍ഫിലേക്ക് കൂടുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞു.

പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ സൌദി അറേബ്യ, യുഎഇ, ഖത്തര്‍ ബഹറിൻ എന്നീ രാജ്യങ്ങളിലേക്കാണ് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. മാര്‍ച്ച്‌ മാസത്തോടെയാകും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.

പുതിയ വിമാനങ്ങള്‍ എത്തുന്നതോടെ എയര്‍ ഇന്ത്യയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പൈലറ്റ് ഉള്‍പ്പടെ 1250 ജീവനക്കാരെയാണ് പുതിയതായി നിയമിക്കുന്നത്.