ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത് നാലാം തവണ

ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത് നാലാം തവണ

കദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറി തികച്ച വിരാട് കോഹ്ലി, ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റെടുത്ത മൊഹമ്മദ് ഷമി- ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച   ഫോം നിലനിര്‍ത്തിയ ഇന്ത്യ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ന്യൂസിലാൻഡിനെ തകര്‍ത്ത് ഫൈനലിലെത്തി.

ഇത് നാലാം തവണയാണ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയെത്തുന്നത്. 1983, 2003, 2011 വര്‍ഷങ്ങളിലാണ് ഇതിന് മുമ്ബ് ഫൈനലിലെത്തിയിട്ടുള്ളത്. 1983ല്‍ കപിലിന്‍റെ ചെകുത്താൻമാരും 2011ല്‍ ധോണിപ്പടയും ലോകകപ്പ് സ്വന്തമാക്കി.

ന്യൂസിലാൻഡിനെതിരെ 397 എന്ന പടുകൂറ്റൻ സ്കോര്‍ സ്വന്തമാക്കിയ  ഇന്ത്യ ന്യൂസിലാൻഡിനെ 327 റണ്‍സിന് പുറത്താക്കി 70 റണ്‍സ് വിജയവുമായാണ് ഫൈനലിലെത്തിയത്. വിരാട് കോഹ്ലിയുടെ അമ്ബതാം ഏകദിനസെഞ്ച്വറിയും ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയുടെ ഉജ്ജ്വലവിജയത്തിന് കരുത്തായത്.