യുഎഇ സന്ദര്‍ശക വീസാചട്ടങ്ങള്‍ കര്‍ശനമാക്കി

യുഎഇ സന്ദര്‍ശക വീസാചട്ടങ്ങള്‍ കര്‍ശനമാക്കി
നെടുമ്ബാശേരി: യുഎഇ സന്ദർശക വീസാചട്ടങ്ങള്‍ കർശനമാക്കി. ഒരു മാസത്തെ സന്ദർശക വീസയില്‍ പോകുന്നവരുടെ കൈവശം 3000 ദിർഹവും (68,000 രൂപ) രണ്ടു മാസത്തെ വീസയില്‍ പോകുന്നവരുടെ കൈവശം 5000 ദിർഹവും (1.3 ലക്ഷം രൂപ) ഉണ്ടായിരിക്കണമെന്നാണു പുതിയ വ്യവസ്ഥ.
ഇത്രയും തുകയുടെ ക്രെഡിറ്റ് കാർഡ് ഉണ്ടായാലും മതി. റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗ് രേഖകളും ഇതോടൊപ്പം നിർബന്ധമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ എല്ലാ വിമാനക്കമ്ബനികള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

സന്ദർശക വീസയില്‍ പോകുന്നവരില്‍ നിരവധി പേർ അവിടെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും താമസസ്ഥലത്ത് തങ്ങി ജോലി തരപ്പെടുത്താൻ ശ്രമിക്കുന്നത് യുഎഇ സർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു തടയാനാണ് സന്ദർശക വീസാ നിയമം കർശനമാക്കിയത്.