ഒഡാപെകിന് കീഴില്‍ സൗദിയിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു

ഒഡാപെകിന് കീഴില്‍ സൗദിയിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു

ഒഡാപെകിന് കീഴില്‍ സൗദിയിലേക്ക് ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള ജി.സി.സി, സൗദി രാജ്യങ്ങളില്‍ എവിടെയെങ്കിലും ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങിയെത്തിയവർക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസയും, താമസ സൗകര്യവും ഫ്രീ ആയിരിക്കും.

വിമാന ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ സ്വയം വഹിക്കണം. ജോലി ലഭിച്ചാല്‍ 1,700 സൗദി റിയാല്‍ (ഏകദേശം 37,000 രൂപ) ആയിരിക്കും പ്രതിമാസ ശമ്ബളം. അപേക്ഷകർക്ക് പ്രായം 45 വയസ് കവിയാൻ പാടില്ല. നേരത്തെ സൗദി ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളില്‍ എവിടെയെങ്കിലും ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്തിരിക്കണം. സൗദി ട്രാഫിക് നിയമങ്ങളെ കുറിച്ച്‌ അറിവുണ്ടായിരിക്കണം. ഗൂഗിള്‍ മാപ്പ് പോലുള്ള നാവിഗേഷന്‍ മാപ്പിനെ കുറിച്ച്‌ അറിവുണ്ടായിരിക്കണം.