അജ്പക് യാത്ര അയപ്പ് നൽകി

അജ്പക് യാത്ര അയപ്പ് നൽകി

കുവൈറ്റിൽ നിന്നും ഉദ്യോഗാർത്ഥം ഒമാനിലേക്ക് പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) എക്സിക്യൂട്ടീവ് അംഗം  ജ്യോതിഷ് തമ്പിക്കും  പത്നി ഡോ. ശ്രീലക്ഷ്മിക്കും യാത്രയയപ്പ് നൽകി.

അജ്പക് രക്ഷാധികാരി ബാബു പനമ്പളളി സംഘടനയുടെ മൊമെന്റോ കൈമാറിയ ചടങ്ങിൽ കുര്യൻ തോമസ് പൈനുംമൂട്ടിൽ, രാജീവ് നടുവിലെമുറി, ബിനോയ്‌ ചന്ദ്രൻ, മനോജ്‌ പരിമണം, ലിബു പായിപ്പാടൻ, ശശി വലിയകുളങ്ങര, സുനിത രവി, സാറമ്മ ജോൺസ് എന്നിവർ പങ്കെടുത്തു.