ടെയ്ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി ശല്യമായെന്ന് പരാതി

ടെയ്ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി ശല്യമായെന്ന് പരാതി

റിയല്‍ മാഡ്രിഡിന്റെ സ്വന്തം തട്ടകമായ ബെര്‍നബയോ സ്റ്റേഡിയത്തില്‍ യുഎസ് പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടിക്കു ശേഷം ശബ്ദശല്യത്തിനു പരാതി കേട്ടു വലഞ്ഞിരിക്കുകയാണ് സ്പാനിഷ് അധികൃതര്‍.

അനുവദിച്ചിരിക്കുന്ന ശബ്ദപരിധിയായ 53 ഡെസിബെലിനും മീതെ 80 വരെ ”ഒച്ചപ്പാടുണ്ടായെന്നാണ് നാട്ടുകാര്‍ ബഹളം വച്ചത്. സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ റയല്‍ മഡ്രിഡിന്റെ സ്വന്തം സ്റ്റേഡിയത്തില്‍ സംഗീതപരിപാടി ആസ്വദിക്കാന്‍ വരുന്നവര്‍ക്ക് അത് എക്കാലവും മധുരമായൊരു ഓര്‍മയായിരിക്കണമെന്നു കരുതിയായിരിക്കണം 90 കോടി യൂറോയ്ക്കു സ്റ്റേഡിയം പുതുക്കിപ്പണിത് ഗംഭീരമാക്കിയത്.

ശബ്ദവീചികളുടെ ശാസ്ത്രീയ വിന്യാസമൊക്കെ ഉറപ്പാക്കി പണി തീര്‍ന്നപ്പോള്‍ നാട്ടുകാര്‍ പക്ഷേ ബഹളം തുടങ്ങിയെന്നു മാത്രം. ഉച്ചത്തിലെ പാട്ടു കാരണം സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നില്ലെന്നു പറഞ്ഞ് ബെര്‍നബയോ കൊണ്ടു ജീവിതം ദുസ്സഹമായവര്‍ എന്നര്‍ഥം വരുന്ന പേരുമായി അവരൊരു സംഘടനയും തുടങ്ങി