ജന്മദിനത്തിൽ അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ

Dec 20, 2025 - 10:58
 0  3
ജന്മദിനത്തിൽ അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ
ധ്യാൻ ശ്രീനിവാസിന്റെ 37-ാം ജന്മദിനത്തിൽ തീരാനോവായി പിതാവ് ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോ​ഗം. അച്ഛന്റെ അപ്രതീക്ഷിത മരണവാര്‍ത്തയിൽ തകർന്നാണ് കോഴിക്കോട്ടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ധ്യാൻ കൊച്ചിയിലെത്തിയത്. അച്ഛന്റെ ഭൗതികദേഹത്തിന് അരികിലിരുന്ന് വിങ്ങിപ്പൊട്ടുന്ന ധ്യാനിന്റെ ദൃശ്യങ്ങൾ മലയാളികൾക്ക് നൊമ്പരമായി.
നേരത്ത ധ്യാൻ അച്ഛനെ കുറിച്ച് ഓൺലൈൻ അഭിമുഖങ്ങളിൽ പറയുന്ന ഓരോ കാര്യങ്ങളും സമൂ​ഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അച്ഛനുമായുള്ള ബന്ധത്തെ കുറിച്ചും ധ്യാൻ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പുറമെ സ്നേഹം അധികം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും, അവസാന നാളുകളിൽ അദ്ദേഹം ധ്യാനിനോട് കൂടുതൽ ചേർന്നു നിന്നു.