നരേന്ദ്രമോദി സർക്കാരിൽ നിന്നും രാജിവെക്കും എന്ന വാർത്തകൾ വാസ്തവ വിരുദ്ധം; കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

നരേന്ദ്രമോദി സർക്കാരിൽ നിന്നും രാജിവെക്കും എന്ന വാർത്തകൾ വാസ്തവ വിരുദ്ധം; കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ഡൽഹി: നരേന്ദ്രമോദി സർക്കാരിൽ നിന്നും രാജിവെക്കും എന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേരളത്തിന്റെ പ്രതിനിധിയായി നരേന്ദ്രമോദി സർക്കാരിൽ അം​ഗമായത് അഭിമാനകരമാണെന്നും സുരേഷ് ​ഗോപി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴിൽ, കേരളത്തിന്റെ വികസനത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കാൻ ഞങ്ങളെല്ലാം പ്രതിബദ്ധരായിരിക്കും. മന്ത്രിസഭയിൽ നിന്നും രാജിവെക്കുന്നു എന്ന തരത്തിൽ ഏതാനും മീഡിയകളിൽ വന്നത് തികച്ചും തെറ്റാണെന്നും, മന്ത്രിയായി തുടരുമെന്നും സുരേഷ് ​ഗോപി കുറിപ്പിൽ സൂചിപ്പിച്ചു.

നേരത്തെ കരാറിലേർപ്പെട്ട സിനിമകളിൽ അഭിനയിക്കേണ്ടതുണ്ടെന്നും അതിനാൽ മന്ത്രിപദവിയിൽ നിന്നും സുരേഷ് ​ഗോപി ഒഴിയുമെന്നുമായിരുന്നു വാർത്തകൾ.