മണിപ്പൂരില്‍ വെടിവെപ്പില്‍ മൂന്ന്  പേർ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വെടിവെപ്പില്‍ മൂന്ന്   പേർ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടുവിഭാഗങ്ങല്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന്  പേർ മരിച്ചു. ബിജെപിയുടെ യുവനേതാവടക്കം സംഭവത്തില്‍ അഞ്ചുപേർക് പരിക്കേറ്റതായാണ് വിവരം.

ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കൗട്രുക്ക് ഗ്രാമത്തിലാണ് ചൊവ്വാഴ്ച വെടിവെപ്പുണ്ടായത്.

സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവമോർച്ചയുടെ മുതിർന്ന അംഗമായ മനോഹർമയൂം ബാരിഷ് ശർമ്മയെയാണ് വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇംഫാല്‍ വെസ്റ്റ്, കാങ്പോക്പി ജില്ലകളുടെ അതിർത്തിയില്‍ രണ്ടുവിഭാഗത്തിലെ സന്നദ്ധപ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിവരം.