ശബരിമല വിഷയത്തില്‍ ശരിദൂരം ; നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടില്‍ മാറ്റമില്ലെന്ന് സുകുമാരന്‍ നായര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടില്‍ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശരിദൂരം ശബരിമല വിഷയത്തില്‍ മാത്രമെന്ന് പറഞ്ഞ ജി സുകുമാരന്‍ നായര്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയതെന്നും പറഞ്ഞു. നിലവിൽ ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
149-ാത് മന്നം ജയന്തിയോടനുബന്ധിച്ച് എന്‍എസ്എസ് ആസ്ഥാനത്ത് വന്‍ ആഘോഷ പരിപാടികളാണ് നടക്കുന്നത്. മന്നം സമാധി പ്രമുഖര്‍ സന്ദര്‍ശിച്ചു.
ശരിദൂരം എന്നത് ശബരിമല വിഷയത്തില്‍ മാത്രമാണ്. അതിനെ രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. ആ വിഷയത്തില്‍ എന്‍എസ്എസിന് ശരിദൂര നിലപാടാണ്. ബാക്കി എല്ലാ കാര്യത്തിലും സമദൂര നിലപാട് ആണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു