പി. എസ്. ബാനർജി അനുസ്മരണവും 'ഫോക്‌ലോർ നേരിടുന്ന സമകാലിക വെല്ലുവിളികൾ'- വിഷയത്തിൽ സെമിനാറും

Aug 15, 2025 - 13:26
 0  5
പി. എസ്. ബാനർജി അനുസ്മരണവും 'ഫോക്‌ലോർ നേരിടുന്ന സമകാലിക വെല്ലുവിളികൾ'- വിഷയത്തിൽ സെമിനാറും
മണർകാട്: നാട്ടുകലാകാരക്കൂട്ടം കോട്ടയം ജില്ലാ കമ്മറ്റി, നന്തുണി ഫോക് ബാൻഡ് കോട്ടയം, മണർകട് സെന്റ് മേരീസ് കോളേജ് എന്നിവർ സംയുക്തമായി പ്രശസ്ത നാടൻപാട്ട് കലാകാരനും ചിത്രകാരനും ശിൽപ്പിയുമായ പി. എസ്. ബാനർജിയുടെ അനുസ്മരണവും “ഫോക്‌ലോർ നേരിടുന്ന സമകാലിക വെല്ലുവിളികൾ” എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.

പരിപാടിയിൽ പ്രൊഫ. ഷൈൻ ഒ. വി. സ്വാഗതം രേഖപ്പെടുത്തി. ബേബി പാറക്കടവൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സനീജ് എം. സാലു ഉദ്ഘാടനം ചെയ്തു.അനുസ്മരണ പ്രഭാഷണം പ്രശസ്ത നാടൻപാട്ട് കലാകാരനും നാട്ടുകലാകാരക്കൂട്ടം ജില്ലാ സെക്രട്ടറിയുമായ  പി. സി. ദിവാകരൻ കുട്ടി നിർവഹിച്ചു.

ജനകീയ സംഗീതത്തിനും കലാരംഗത്തിനും നൽകിയ സംഭാവനകൾക്കായി കലാകാരന്മാരായ രാഹുൽ കൊച്ചാപ്പി, പാട്ട് മുത്തശ്ശി ചെല്ലമ്മ ഗുരുനാഥൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നന്തുണി ഫോക് ബാൻഡ് ഡയറക്ടർ പ്രസാദ് എം. പനച്ചിക്കാടിന്റെയും അനീഷ് കാവിമറ്റത്തിന്റെയും നേതൃത്വത്തിൽ നടന്ന ‘പാട്ടരങ്ങ്’ പരിപാടിയിൽ പ്രമുഖ നാടൻപാട്ട് കലാകാരന്മാരും കോളേജ് വിദ്യാർത്ഥികളും ചേർന്ന് നാടൻപാട്ടുകൾ അവതരിപ്പിച്ചു. നാട്ടുകലാകാര കൂട്ടം ജില്ലാ കമ്മറ്റി അംഗ ങ്ങളായ അജു ചെറുശേരി, എം എൻ. രഘുനാഥൻ എന്നിവർ പങ്കെടുത്തു. നന്തുണി ഫോക് ബാൻഡ് കോർഡിനേറ്റർ സന്തോഷ് കെ. നന്ദി രേഖപ്പെടുത്തി.ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഷെറി മാത്യു മോഡറേറ്ററായിരുന്നു.