തെരുവുനായ വിഷയത്തിൽ എന്ത് ചെയ്തു? മനേകാ ഗാന്ധിയോട് സുപ്രീം കോടതി
ന്യൂഡൽഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഉത്തരവിനെതിരായ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ വിമർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി.
കോടതി നടപടികളെ അവഹേളിച്ചത് കോടതിയലക്ഷ്യമായി കണക്കാക്കാമെങ്കിലും കോടതിയുടെ ഔദാര്യംകൊണ്ട് കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും കോടതി അറിയിച്ചു. കേന്ദ്രമന്ത്രിയായിരിക്കെ, തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻ മനേകാ ഗാന്ധി ബജറ്റിൽ എത്ര വകയിരുത്തിയെന്നും കോടതി ചോദിച്ചു.
തെരുവുനായ്ക്കൾ ആളുകളുടെ ആക്രമിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി ഡൽഹി - എൻസിആർ മേഖലയിലെ തെരുവുനായ്ക്കളുടെ വിഷയം പരിശോധിച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക്, പ്രത്യേകിച്ച് സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ മുൻഗണന നൽകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.