ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറം ഏകദിന ആത്മീയ സംഗമം സംഘടിപ്പിച്ചു
എറണാകുളം: ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ ജനുവരി 17-ന് കൊച്ചി റമാഡാ ഹോട്ടലിൽ ഏകദിന ആത്മീയ സംഗമം സംഘടിപ്പിച്ചു. “നല്ല സമരിയാക്കാരനായിരിക്കുക” (Being a Good Samaritan) എന്ന വിഷയത്തിൽ നടന്ന സംഗമം ആത്മീയ ചിന്തകൾക്കും സാമൂഹിക ഉത്തരവാദിത്വത്തിനുമുള്ള ആഹ്വാനമായി. പരിപാടിയിൽ, അഭിവന്ദ്യ ഡോ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
റവ. ഫാ. തോമസ് കുര്യൻ (മരോട്ടിപ്പുഴ), ഡോ. ആൻഡ്രൂ പാപ്പച്ചൻ, റവ. ഡോ. ജേക്കബ് തോമസ്, റവ. ഡോ. ജോൺ ജോസഫ് റവ. ഡോ.സാമുവേൽ ടീ വർഗീസ് എന്നിവർ വിഷയാവതരണം നടത്തി.
2025 വർഷത്തെ ഗുഡ് Samaritan അവാർഡ് റവ. ഫാ. തോമസ് കുര്യൻ (മരോട്ടിപ്പുഴ), ഡോ. ആൻഡ്രൂ പാപ്പച്ചൻ (യു എസ് എ) എന്നിവർക്ക് പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു.
കരുണയും സഹജീവി സ്‌നേഹവും സമൂഹത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകത വക്താക്കൾ പ്രസംഗങ്ങളിൽ ഊന്നിപ്പറഞ്ഞു.
രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു.
ആത്മീയ നവോത്ഥാനത്തിനും സാമൂഹിക സേവനബോധം വളർത്തുന്നതിനും ഈ സംഗമം സഹായകമയി.