ഒരിടം: കവിത, പഞ്ഞി

Jan 15, 2026 - 19:36
Jan 15, 2026 - 19:43
 0  8
ഒരിടം: കവിത, പഞ്ഞി

പാരിടത്തിൽ 
ഒരിടം കണ്ടെത്താൻ 
അലയുന്നു 
പാവങ്ങൾ 
മനുഷ്യർ! 
'പറക്കുന്നു' 
പണക്കാർ
മനുഷ്യർ! 
ഒടുവിൽ
ഓർത്തിരിക്കാനും
കാത്തിരിക്കാനും
ആരുമില്ലാതെ
പാരിടത്തിലെവിടെയോ
ഒരു പാർപ്പിടത്തിൽ
ഇവർ
'പാത്തിരിക്കും'! 

പഞ്ഞിക്കാരൻ