അബുദബിയിൽ വാഹനാപകടം; മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾ കൊല്ലപ്പെട്ടു

Jan 4, 2026 - 19:38
 0  20
അബുദബിയിൽ വാഹനാപകടം; മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾ കൊല്ലപ്പെട്ടു

അബുദാബി: അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളുൾപ്പെടെ നാല് മലയാളികൾ മരിച്ചു. ദുബായിൽ ബിസിനസ് ചെയ്യുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

അബുദാബിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ ലത്തീഫ്, ഭാര്യ, മാതാവ്, മകൾ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.