പ്രശാന്ത് പഴയിടം രാജന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം
കുട്ടികൾക്കായുള്ള ഇംഗ്ലീഷ് കഥാപുസ്തകമായ “Crystal Sweetness” എന്ന കൃതിക്ക് എഴുത്തുകാരനായ പ്രശാന്ത് പഴയിടം രാജന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചു. എഴുത്തുകാരന്റെ അഭാവത്തിൽ ഈ പുരസ്‌കാരവും പ്രശസ്തിപത്രവും അദ്ദേഹത്തിന്റെ മാതാവ് ഏറ്റുവാങ്ങി.
സ്വയം പ്രസിദ്ധീകരിച്ച ഈ കൃതി കുട്ടികളുടെ ചിന്താശേഷിയും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതോടൊപ്പം നന്മ, സൗഹൃദം, സത്യസന്ധത, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ ലളിതമായ കഥകളിലൂടെ അവതരിപ്പിക്കുന്നതാണ്. ലളിതമായ ഭാഷയും അവതരണ മാധുര്യവും“Crystal Sweetness” എന്ന കൃതിയുടെ പ്രത്യേകതകളാണ്.
പ്രശാന്ത് പഴയിടം രാജന്റെ രചനകൾ വേൾഡ് മലയാളി വോയ്‌സ് തുടങ്ങി നിരവധി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളും ചെറുരചനകളും സാഹിത്യപ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.
ഇതിനൊപ്പം, “Echos in the Monsoon Valley” എന്ന പേരിലുള്ള പുതിയ ഇംഗ്ലീഷ് കൃതി ഉടൻ പുറത്തിറങ്ങും.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നൽകിയ ഈ അംഗീകാരം അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിലെ ഒരു സുപ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു.