'ഭ.ഭ.ബ' ഒടിടിയിലേക്ക്
ദിലീപ് കേന്ദ്ര കഥാപാത്രമായെത്തിയ ഭ.ഭ.ബ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ വലിയ ഹൈപ്പ് നേടിയ ചിത്രം പിന്നീട് കളക്ഷനിൽ പിന്നോട്ട് പോകുന്നതാണ് കണ്ടത്. ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. മോഹൻലാൽ കാമിയോ റോളിലും എത്തിയ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.
ആക്ഷൻ കോമഡി എന്റർടൈനറായ ചിത്രം 2025 ഡിസംബർ 18നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്, പ്രേക്ഷകർക്കിടയിലും സമാനമായ അഭിപ്രായമാണ് ഉണ്ടായത്.
മികച്ച പ്രീ-റിലീസ് ഹൈപ്പിലൂടെയും മോഹൻലാലിന്റെ അതിഥി വേഷത്തിലൂടെയും തുടക്കത്തിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. എന്നാൽ പിന്നീടങ്ങോട്ട് പ്രതീക്ഷിച്ച നിലയിക്കുയരാൻ സാധിച്ചിരുന്നില്ല. ആഗോളതലത്തിൽ 46 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്.