'യുണൈറ്റ് ദി കിങ്ഡം '; പ്രവാസികളുടെ നെഞ്ചിടിപ്പേറ്റി ലണ്ടൻ നഗരത്തിൽ കുടിയേറ്റ വിരുദ്ധ റാലി

ലണ്ടൻ: പ്രവാസികളുടെ നെഞ്ചിടിപ്പേറ്റി ലണ്ടൻ നഗരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിലാണ് കുടിയേറ്റക്കാർക്കെതിരെ ' യുണൈറ്റ് ദി കിങ്ഡം ' എന്ന പേരിൽ റാലി സംഘടിപ്പിച്ചത്. ഏകദേശം ഒരു ലക്ഷത്തിലധികം ആളുകൾ റാലിയിൽ പങ്കെടുത്തു. ചെറു സംഘങ്ങളായി എത്തിയ ആളുകളാണ് ലണ്ടൻ നഗരത്തിൽ ഒത്തുകൂടി പ്രതിഷേധിച്ചത്.
ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധം ലണ്ടൻ നഗരത്തിൽ പലയിടത്തും സംഘർഷങ്ങൾക്ക് കാരണമായി. സംഘർഷമുണ്ടാകുന്നത് തടയാൻ ശ്രമിച്ച പോലീസുകാർ ക്രൂരമർദനത്തിന് ഇരയായി. പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. വിദ്വേഷ പ്രസംഗങ്ങളും വർണ്ണവെറിയും നിറഞ്ഞതായിരുന്നു റാലി. ഇത് ബ്രിട്ടനിൽ വലിയ ആശങ്കകൾക്ക് ഇടയാക്കി.