സാന്താ ക്ലോസിനെ തേടി ഫിൻലൻഡിലേക്ക്‌; കാരൂർ  സോമൻ  (ചാരുംമുടൻ) 

Dec 28, 2025 - 09:31
Dec 28, 2025 - 09:39
 0  4
സാന്താ ക്ലോസിനെ തേടി ഫിൻലൻഡിലേക്ക്‌; കാരൂർ  സോമൻ  (ചാരുംമുടൻ) 

ഫിന്‍ലന്‍ഡ്‌ സന്ദര്‍ശനത്തില്‍ സാന്താ ക്ലോസ്‌ ഇല്ലെങ്കില്‍ ആ യാത്ര പൂര്‍ണ്ണമാകില്ല. ക്രിസ്മസ്‌ നാളുക ളില്‍ ഇവിടേക്കുള്ള യാത്ര  നടത്തേണ്ടത്‌ കുട്ടികളുമായിട്ടാണ.എന്റെ ആദ്യ ഹിന്‍ലന്‍ഡ്  യാത്രയില്‍ അവിടെ പോകാന്‍ സാധിച്ചിരുന്നില്ല. എത്രയോ നാളുകളായി ആഗ്രഹിച്ച ഒരു യാത്രയാണിത്‌. ക്രിസ്മസ്‌ കാലം ലാപ്‌ ലാന്‍ഡ്‌ കെട്ടിടങ്ങളുടെ വാസ്തുശില്പ ഭംഗി മഞ്ഞുമലകളിലൂടെയും താഴ്വാരങ്ങളിലൂടെയും പശ്ചാത്തല ത്തില്‍ അതിമനോഹരമാകും. മൂടല്‍മഞ്ഞില്‍ മുതിര്‍ന്നവരുടെ സാഹസിക കളികള്‍ മാത്രമല്ല കുട്ടികളുടെ കളികളുമുണ്ട്‌. 

മഞ്ഞിന്റെ കുളിരും കുളിര്‍മയും കുടാരങ്ങളുമുള്ള സാന്താക്ലോസിന്റെ മണ്ണിലേക്ക്‌ . ലണ്ടനില്‍ നിന്ന്‌ നോര്‍വിയന്‍ വിമാനത്തിലാണ്‌ ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലേക്ക്‌ യാത തിരിച്ചത്‌. അടുത്തിരുന്ന സഹയാര്രികനെ പരിചയപ്പെട്ടു. പേര്  ആര്‍ണി. ഇംഗ്ലീഷില്‍ ഈ പേരിന്റെ അര്‍ത്ഥം ഈഗിള്‍ മലയാളത്തില്‍ കഴുകന്‍ എന്ന്‌ വിളിക്കും. സ്വന്തം സ്ഥലം ഫിന്‍ലന്‍ഡിന്റെ തലസ്ഥാന നഗരമായ ഹെല്‍സിങ്കിയാണ്‌. ഫിന്‍ലന്‍ഡില്‍ നിന്നുള്ള മൊബൈല്‍ കമ്പനിയുടെ ജനറല്‍ മാനേജരായി ലണ്ടനില്‍ ജോലി ചെയ്യുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ്‌ രംഗത്ത്‌ തങ്ങള്‍ വലിയ സംഭവമെന്ന്‌ ആദ്യം തന്നെ തുറന്നു പറഞ്ഞു. അതിനെ നിരാകരിക്കാനോ ചോദ്യം ചെയ്യാനോ ഞാന്‍ തയ്യാറായില്ല. ആ രംഗത്ത്‌ അവരുടെ സംഭാവന വലിയതെന്ന്‌ എനിക്കുമറിയാം. 


എന്റെ പേരും ദേശവുമൊക്കെ ചോദിച്ചു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ എന്റെ ജന്മദേശമായ ലോകത്തെ ഏറ്റവും (പ്രകൃതിരമണീയമായ ദൈവത്തിന്റ സ്വന്തം നാടിനെപ്പറ്റി ഞാനും വാചാലനായി. പാശ്ചാത്യ ദേശങ്ങളില്‍ നിന്ന്‌ ധാരാളം യാത്രികര്‍ അവിടേക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞപ്പോള്‍ ആര്‍ണി കേരളം, ഗോവ കാണുവാന്‍ പദ്ധതിയുണ്ടെന്ന്‌ അറിയിച്ചു.

ലോകത്തു മറ്റെങ്ങും കിട്ടാത്ത ആതിഥ്യം കേരളത്തില്‍ കിട്ടുമെന്നറിയിച്ചപ്പോള്‍ പെട്ടന്നായിരുന്നു എന്റെ നേര്‍ക്ക്‌ ഒരു ചോദ്യ മുയര്‍ന്നത്‌. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം. എന്റെ മുഖം മ്ലാനമായി. നിമിഷങ്ങള്‍ നിശ്ശൂബ്ദനും നിരാശനുമായി മാറി. “കേരളം ടൂറിസ്റ്റുകള്‍ക്ക്‌ സുരക്ഷിതമാണോ? ആ ചോദ്യം ഒരു കരിവണ്ടിനെപ്പോലെ എന്റെ തലച്ചോറില്‍ മൂളിപറന്നു.

 ഇന്ത്യയിലെ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നീതിക്ക്‌ വിട്ടുകൊടുക്കാതെ അധികാരികള്‍, രാഷ്ട്രീ യക്കാര്‍ അട്ടിമറിക്കുന്നുവെന്നാണ്‌ ആര്‍ണിയുടെ അവസാനത്തെ ആരോപണം. ഞങ്ങളുടെ രാജ്യ ങ്ങളില്‍ അങ്ങനെ സംഭവിക്കാറില്ല എന്നൊരു മുന്നറിയിപ്പും തന്നു. ഇന്ത്യന്‍ നിയമങ്ങളും വ്യവസ്ഥിതിയും ഭീതിയുടെ നിഴലിലെന്നാണ്‌ അത്‌ സുചിപ്പിക്കുന്നത്‌. രാഷ്ട്രീയക്കാര്‍ ചാനല്‍ ചര്‍ച്ചകളില്‍ വഴിമാറുന്നതുപോലെ ഞാനും വഴി മാറി പറഞ്ഞു. ജ്ഞാനമോ അറിവോ ഇല്ലാത്ത രാജ്യങ്ങളില്‍ അങ്ങനെ പലതും നടക്കാറുണ്ട്‌. രാഷ്ട്രീയമല്ലെങ്കിലും ബ്രിട്ടനിലും അമേരിക്കയിലും കത്തികുത്തിലും വെടിവെപ്പിലും എത്രയോ പേര്‍ മരിക്കുന്നു. ഞങ്ങള്‍ ഇന്ത്യക്കാര്‍ ലോകത്തിന്റ എല്ലാം ഭാഗങ്ങളിലുമുണ്ട്‌. എന്റെ രാജ്യം അഹിംസയിലാണ്‌ വിശ്വസിക്കുന്നത്‌. ഞങ്ങള്‍ പാര്‍ക്കുന്ന രാജ്യങ്ങളില്‍ അവിടുത്തെ ജാതി മതങ്ങള്‍ക്കോ രാഷ്ട്രെ ത്തിനോ ഒരി ക്കലും ഒരു ഭീഷണിയല്ല. കൊലപാതകങ്ങളും നടത്താറില്ല.

 ഒടുവില്‍ ആര്‍ണീ പറഞ്ഞു നിര്‍ത്തിയത്‌. എന്റെ കമ്പനിയില്‍ ജോര്‍ജ്‌ എന്നൊരു മലയാളി ഐറ്റി എന്‍ജിനീയറുണ്ട്‌. ഞങ്ങള്‍ കേരളത്തെപ്പറ്റിയും സംസാരിക്കാറുണ്ട്‌. എന്റെ മനസ്സിനുള്ളിലൊരു വിഭ്രാന്തി സൃഷ്ഠിച്ചിട്ടാണ്  അയാള്‍ പുസ്തകം വായിക്കാനെടുത്തത്‌. അയാള്‍ വായിക്കുന്ന പുസ്തകത്തിലേക്ക്‌ ഞാനൊന്ന്‌ കണ്ണോടിച്ചു. നോവല്‍ എന്ന്‌ മനസ്സിലായി. ഞാനും എം. എ.ബേബിയുടെ “അറിവിന്റ വെളിച്ചം നാടിന്റ തെളിച്ചം” എന്ന പുസ്തകം വായിക്കാനെടുത്തു. യാത്രകളില്‍ പുസ്തകങ്ങള്‍ കൂടെകൊണ്ടുപോകുക ബ്രിട്ടീഷ്കാരന്റെ വിശ്വാസ്രപമാണങ്ങളില്‍ പ്രധാനപെട്ടതാണ്‌. ആ ശീലം കുറച്ചൊക്കെ എനിക്കുമുണ്ട്‌. ബ്രിട്ടീഷ്‌ വിദ്യാഭ്യാസം ചെറുപ്പം മുതല്‍ കുട്ടികളില്‍ ഈട്ടിയുറപ്പിക്കുന്ന ഒരു ഗുണമാണത്‌. 

ഇന്ത്യയില്‍ വായനക്ക്‌ പകരം മത മൌലിക വാദങ്ങളും അന്ധവിശ്വാ സങ്ങളും പകയും പിണക്കങ്ങളും വളമിട്ട്‌ വളര്‍ത്തുന്നു. ഞങ്ങളുടെ വായനയെ തടസപ്പെടുത്തികൊണ്ട്‌ മുന്നില്‍ നിന്നൊരു ശബ്ദം കേട്ടു. ഒരു യാത്രികനും എയര്‍ ഹോസ്റ്റസുമായുള്ള തര്‍ക്കമാണ്‌. വിഷയം എന്തെന്ന്‌ അറിയില്ലെങ്കിലും എയര്‍ ഹോസ്റ്റസ്‌ പറഞ്ഞത്‌ “ഞാന്‍ നിങ്ങളുടെ താളത്തിന്‌ തുള്ളനല്ല ഇവിടെ ജോലി ചെയ്യുന്നത്‌, മറ്റുള്ളവരും അങ്ങനെ തെറ്റിധരിക്കേണ്ട എന്ന സന്ദേശമാണ്‌ നല്‍കിയത്‌.

ഹെല്‍സിങ്കി എയര്‍പോര്‍ട്ടിലെത്തി. ഇവിടെനിന്നാണ്‌ ഫിന്‍ എയര്‍ വിമാനത്തില്‍ റൊവാനിമി എയര്‍ പോര്‍ട്ടിലേക്ക്‌ പോകേണ്ടത്‌. അവിടേക്കുള്ള യാത്രികരെ ക്ഷണിച്ചുകൊണ്ടുള്ള മുന്നറിയപ്പ്‌ കേട്ടുകൊണ്ടാണ്‌ ഇമ്മിഗ്രേഷന്‍ ഭാഗത്തേക്ക്‌ നടന്നത്‌. ഇമ്മിഗ്രേഷന്‍ പരിശോധനകള്‍ കഴിഞ്ഞ്‌ വിമാനത്തിലേക്ക്‌ കയറി.

സാന്താക്ലോസിന്റെ നാട്ടിലേക്കുള്ള യാത. ലണ്ടനില്‍ നിന്നെത്തിയ അതേ ദൂരമാണ്‌ അവിടേക്കുള്ളത്‌. രണ്ടര മൂന്ന്‌ മണിക്കൂര്‍ ഇരിക്കണം. അറുനുറ്റി എണ്‍പത്തിയെട്ട്‌ കിലോമീറ്റര്‍. ഈ യാത്രയില്‍ കൂടുതലും വായന യിലാണ്‌ സമയം ചിലവഴിച്ചത്‌. പാശ്ചാത്യരില്‍ നല്ലൊരു വിഭാഗം ഇയര്‍ ഫോണ്‍ ഉപയോഗിച്ച്‌ പാട്ട്‌ കേള്‍ക്കു ന്നവരാണ്‌. അതേസമയം ഗള്‍ഫില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ പോയാല്‍ മിക്ക യാത്രികര്‍ക്കും സിനിമ കാണുന്ന തിലാണ്‌ താല്പര്യം. ഇവിടുത്തുകാര്‍ സിനിമകളേക്കാള്‍ ഇഷ്ടപ്പെടുന്നത്‌ സാഹിത്യവും സംഗീതവുമാണ്‌. വിനോദമെന്ന പേരില്‍ നിര്‍മ്മിക്കുന്ന ആയുസ്സില്ലാത്ത സിനിമകളിലല്ല ജീവിതമെന്ന്‌ ഇവര്‍ തിരിച്ചറിയുന്നു. ലണ്ടനില്‍ നിന്നുതന്നെ വിമാനത്തില്‍ ധാരാളം വായനക്കാരെ കണ്ടിരുന്നു. 

സാന്താക്ലോസിന്റെ നാട്ടിലെത്തി.


വിമാനത്താവളത്തിലെങ്ങും സാന്താക്ലോസ്‌ നിറഞ്ഞു നില്‍ക്കുന്നു. വലിയ തിരക്കൊന്നുമില്ല. എടുത്തു പറയത്തക്ക മിഴിവൊന്നും ഈ എയര്‍പോര്‍ടിനില്ല. ആകെ പറയാനുള്ളത്‌ സാന്താക്ലോസ്‌ മാര്രം. ഒരിടത്തു സാന്താക്ലോസ്റ്റ്‌ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. ശൈത്യകാലം തുടങ്ങിയാല്‍ ഇവിടേക്ക്‌ സഞ്ചാരികളുടെ ഒഴുക്കാണ്‌. അവരില്‍ നല്ലൊരു വിഭാഗം കുട്ടികളുമായി സാന്താക്ടോസിനെ കാണാന്‍ വരുന്നവരും മഞ്ഞു മലയില്‍ കളിക്കാന്‍ വരുന്നവരുമാണ്‌. താമസത്തിനുള്ള കോട്ടേജ്‌ ബുക്ക്‌ ചെയ്തിരിക്കുന്നത്‌ റൊവാനിമി യിലാണ്‌. അവിടെ അഞ്ചു മണിക്ക്‌ എത്തിയാല്‍ മതി. പകല്‍ സമയം കാഴ്ചകള്‍ പലതും കാണാനുണ്ട്‌. എയര്‍പോര്‍ട്ടില്‍ നിന്ന്‌ സാന്താ വില്ലേജിലേക്ക്‌ ഫിനി എക്സ്പ്രസ്സ്‌ ബസ്സുകള്‍ പോകാറുണ്ടെങ്കിലും ഞാന്‍ പോയത്‌ ടാക്സിയിലാണ്‌. രണ്ടുമൂന്ന്‌ കിലോമീറ്റര്‍ മാത്രം .

മറ്റ്‌ യൂറോപ്യന്‍ നഗരങ്ങളെപോലെ തെരുവീഥികള്‍ നല്ല ഭംഗിയും വൃത്തിയുള്ളതുമാണ്‌. റോഡില്‍ വലിയ തിരക്കില്ല. കൊച്ചു നഗരത്തിനടുത്തുകൂടി ഓനസ്ജോക്കി നദി ഒഴുകുന്നു. സാന്താക്ടോസ്‌ വില്ലേജിലെത്തി. ഇവിടെയാണ്‌ സാന്താക്ലോസ്‌ പാര്‍ക്ക്‌, സാന്തായുടെ പോസ്റ്റ്‌ ഓഫീസ്‌, കലമാനും, നായ്ക്കളും മനുഷ്യരെ മഞ്ഞിലൂടെ വലിച്ചുകൊണ്ടുപോകുന്നത്‌. ഇവിടെ ടൂര്‍ ഗൈഡുകള്‍, ടാക്സികള്‍, ടൂറിസ്റ്റ്‌ ബസ്സുകള്‍ യാത്രികരെ പ്രതീക്ഷിച്ചുകിടക്കുന്നു. ഓരോ സ്ഥലത്തേക്ക്‌ പോകാനുള്ള ചൂണ്ടുപലകകള്‍ പലയിടത്തുമുണ്ട്‌. സാന്താ ക്ലോസിന്റെ ധാരാളം പടങ്ങള്‍, പ്ലാസ്റ്റിക്‌ പാവകള്‍ എങ്ങും കാണാം. ഇവിടെ ധാരാളം റസ്റ്ററന്റ്‌ സുവനീര്‍ കടകളുണ്ട്‌. ഇവിടെയെല്ലാം സാന്താക്ലോസിനെ പല രൂപത്തില്‍ വാങ്ങാന്‍ കിട്ടും. അതില്‍ ചുവന്ന കുപ്പായത്തിനും വെള്ള നിറത്തിലുള്ള നീണ്ട താടിക്കും യാതൊരു മാറ്റവുമില്ല.

 ഐസ്‌ ബാറിന്റ കട കണ്ടപ്പോള്‍ തെല്ലൊരു ആശ്ചര്യം തോന്നി. ക്രിസ്മസ്‌ കാലം ഇവിടെ ഉത്സവപ്പറമ്പായിരിക്കുമെന്ന്‌ തോന്നി. വിശപ്പ്‌ കലശലായി അനുഭവപെട്ടതിനാല്‍ ഒരു റസ്റ്ററന്റിൽ കയറി ഉരുളന്‍ കിഴങ്ങ്‌ അടക്കമുള്ള ഭക്ഷണം വാങ്ങി കഴിച്ചു. എന്റെ അടുത്തായി സ്ത്രീ പുരുഷന്മാര്‍ ബിയര്‍ കുടിച്ചും ഭക്ഷണം കഴിച്ചും ഇരിക്കുന്നു. അവര്‍ പോളണ്ടുകാരെന്ന്‌ ആ ഭാഷ കേട്ടപ്പോള്‍ മനസ്സിലായി. ഭക്ഷണം കഴിച്ചു പണം കൊടുത്തു ബില്‍ ഒന്നുകൂടി നോക്കി. ഭക്ഷണത്തിന്‌ ലണ്ടനില്‍ കൊടുക്കുന്നതിന്റ ഇരട്ടിവില തന്നെ.

ഒരിടത്തായി സംഗീതം അന്തരീക്ഷത്തില്‍ മുഴങ്ങി. അത്‌ ബാഗ്‌ പൈപ്പര്‍, വയലിന്‍ തുടങ്ങിയ വാദ്യോ പകരങ്ങളില്‍ നിന്നുള്ള ശബ്ദമാണ്‌. മുന്നോട്ട നടന്നെത്തിയത്‌ സ്്‌നോമൊബൈല്‍സ്‌ ടുത്ത്‌ മ്യൂസിയത്തിന്‌ മുന്നിലാണ്‌. ടിക്കറ്റെടുത്തു അതിനുള്ളില്‍ പ്രവവേശിച്ചു. മഞ്ഞിന്റെ നിറമുള്ള വസ്ത്രം ധരിച്ച ഒരു സുന്ദരി സഞ്ചാരികളെ അകത്തേക്ക്‌ ക്ഷണിക്കുന്നു. ഇതിനുള്ളിലെ ഐസ്‌കൊണ്ടുള്ള ശില്പങ്ങള്‍ കണ്ണിന്‌ കുളിര്‍മ പകരുന്നതാണ്‌. എങ്ങും മഞ്ഞിന്റെ മായകാഴ്ചകള്‍. മഞ്ഞില്‍ തീര്‍ത്ത ശില്പങ്ങളുടെ അടിയില്‍ ഫിനി ഭാഷയില്‍ എന്തോ എഴുതിവെച്ചിട്ടുണ്ട്‌.

ചില ഭാഗത്തു ഇംഗ്ലീഷും എഴുതിവെച്ചിട്ടുണ്ട്‌. വില്യം ഷേക്സ്പിയറിന്റ മ്യൂസിയത്തില്‍ എങ്ങനെ അദ്ദേഹത്തെപ്പറ്റി വിവരിക്കുന്നവോ അത്‌ തന്നെയാണ്‌ സാന്താക്ലോസിനെപ്പറ്റിയും മഞ്ഞുമലകളിലെ സവാരികളെപ്പറ്റിയും മഞ്ഞിന്റെ ലോകം വിവരിക്കുന്നത്‌. സാന്താക്ലോസിന്റെ ആരംഭ കാലം മുതലുള്ള ചരിത്ര അവശിഷ്ടങ്ങളും ഇതിനുള്ളില്‍ ഇടം പിടിച്ചിട്ടുണ്ട്‌. പാശ്ചാത്യര്‍ പ്രതിഭാശാലികളുടെ മഹത്തായ പൈതൃകം വരും തലമുറക്ക്‌ പുനസൃഷ്ടിച്ചുകൊടുക്കാറുണ്ട്‌. അതിനാല്‍ ഏത്‌ കോണില്‍ ചെന്നാലും അവരുടെ സ്മാരകശിലകള്‍ കാണാം. ഇവിടെയും അത്‌ പ്രകടമാണ്‌.